വ്യാഴാഴ്‌ച, ഡിസംബർ 13, 2018
തിരുവനന്തപുരം: നിയമസഭയിൽ കയ്യാങ്കളി. പ്രതിപക്ഷം ബഹിഷ്കരിച്ചു പുറത്തു പോകുന്നതിനു ഇടയിലാണ് പി കെ ബഷീർ എം ൽ എ യും വി ജോയ് എം എൽ എ യും കയ്യാങ്കളിയിൽ എത്തിയത്. വനിതാമതില്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് നിയമസഭയിൽ വീണ്ടും പ്രതിപക്ഷ ബഹളമുണ്ടാക്കിയത്. ബഹളം നടക്കുന്നതിനിടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിനിടയിലാണ് പി.കെ ബഷീർ എം.എൽ.എയും വി ജോയ് എം.എൽ.എയും തമ്മിൽ ഉന്തുംതള്ളുമുണ്ടായത്. മുതിർന്ന അംഗങ്ങൾ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.

നേരത്തെ വനിതാ മതിലിനെതിരെ എം.കെ മുനീർ നടത്തിയ പരാമർശം ഭരണപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ബെർലിൻ മതിൽ പൊളിച്ച പോലെ ഈ വർഗീയ മതിൽ ജനം പൊളിക്കുമെന്നാണ് എം.കെ മുനീർ എംഎല്‍എ പറഞ്ഞത്. ഇതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ ബഹളമുണ്ടാക്കി. മുനീർ പരാമർ‍ശം പിൻവലിക്കുന്നുണ്ടോയെന്ന് സ്പീക്കർ ചോദിച്ചു. വർഗീയ മതിൽ പരാമർശം പിൻവലിക്കില്ലെന്ന് മുനീർ വ്യക്തമാക്കി.

രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോഴും പ്രതിപക്ഷം ബഹളംവെച്ച് സഭ ബഹിഷ്ക്കരിച്ചിരുന്നു. സഭാ കവാടത്തിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ