കാഞ്ഞങ്ങാട്: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പി. എ. അബ്ദുൽ റഹിമാൻ ബാഖവി (71) (പി. എ. ഉസ്‌താദ് ) നിര്യാതനായി. കരൾ രോഗ ബാധിതനായ അദ്ദേഹം ഏതാനും നാളുകളായി കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പള്ളങ്കോട്, ചെറുകുന്ന്, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ മുദരിസ് ആയിരുന്ന അദ്ദേഹത്തിന് നിരവധി ശിഷ്യൻമാരുണ്ട്. നിലവിൽ കർണാടക ദാറുൽ അശ് അരിയ്യ കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് തിരുവട്ടൂർ സ്വദേശിയാണ്.
പ്രമുഖ മത പണ്ഡിതൻ പരേതനായ സി പി ഉസ്‌താദിന്റെ മകൾ ഫാത്തിമ ആണ് ഭാര്യ.
ജുനൈദ് അമാനി, വാജിദ് ഹനീഫി, ജവാദ് ഹനീഫി, അബ്ദുൽ ഖാദർ ഹനീഫി ഫാളിലി, അസ്അദ് സഖാഫി, ഹസീബ്, അയ്ഷത്തുൽ ജൗഹറ എന്നിവർ മക്കളും സുമയ്യ, യുസൈറ, സുഫൈമ, ഹന്നത്ത്, റുഷൈദ, റഹീമ, മുഹ് യുദ്ദീൻ ഫാളിലി എന്നിവർ ജാമാതാക്കളുമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ