ന്യൂഡല്‍ഹി: സിപിഎം ഇനി അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കൂവെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം. ജനവിരുദ്ധമാവരുത്. അഭിപ്രായസമന്വയത്തിനു സിപിഎം മുന്‍കൈയെടുക്കുമെന്നും ഹര്‍ത്താലില്‍നിന്നു വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നടിച്ചു. പ്രധാനമന്ത്രി തന്നെ ഹർത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവമാണ്. ഹർത്താൽ നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണു വേണ്ടത്. ഹർത്താൽ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണു ബിജെപിയുടെ ശ്രമമെന്നും കോടിയേരി ഡൽഹിയിൽ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ