ശനിയാഴ്‌ച, ഡിസംബർ 15, 2018
കാഞ്ഞങ്ങാട്: മാണിക്കോത്ത്  അബൂദാബിയിൽ വെച്ച് കഴിഞ്ഞ ദിവസം നിര്യാതനായ കൊളവയൽ മുഹമ്മദിന്റെ മയ്യിത്ത്  ഇന്ന് ശനിയാഴ്ച്ച രാത്രി അബൂദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ മംഗലാപുരം വിമാനത്താവളം വഴി ഞായറാഴ്ച്ച പുലർച്ചയോടെ  മാണിക്കോത്ത്  കൊളവയൽ റഹ്മാനിയ മസ്ജിദിന് സമീപത്തുള്ള വസതിയിൽ എത്തിക്കും. തുടർന്ന്  രാവിലെ 10 മണിക്ക് മാണിക്കോത്ത് ജുമാ മസ്ജിദിൽ വെച്ച്  മയ്യിത്ത് നിസ്ക്കാരം നടക്കും. ശേഷം മസ്ജിദ് പരിസരത്തെ  ഖബർസ്ഥാനിൽ
ഖബറടക്കും.

ഉംറ നിർവ്വഹിച്ച്  ദിവസങ്ങൾക്ക് മുമ്പാണ് മുഹമ്മദ്  അബൂദാബിയിൽ തിരിച്ചെത്തിയത്. അബൂദാബിയിലെ ഇലക്ട്ര സ്ട്രീറ്റിലെ ആലം സൂപ്പർ മാർക്കറ്റിന് സമീപത്തുള്ള താമസ സ്ഥലത്ത്  വെച്ച്  വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് നിര്യാതനായത്.

ദീർഘ കാലമായി പ്രവാസ ജീവിതം നയിക്കുന്ന മുഹമ്മദ് അബൂദാബിയിലെ മൽസ്യ മാർക്കറ്റിലെ ജീവനക്കാരനാണ്.

എല്ലാവരോടും വളരെ വിനയപൂർവ്വം സംസാരിക്കുകയും ഇടപെടുകയും ചെയ്തിരുന്ന  മുഹമ്മദിന്റെ നിര്യാണം നാട്ടുകാരെയും  പ്രവാസികൾകളെയും  ഒരു പോലെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

പിതാവ് പരേതനനായ കുഞ്ഞാമു, മാതാവ് ആമിന ഭാര്യ ഫാത്തിമ മഡിയൻ ബദർ നഗർ, മക്കൾ സുഹൈൽ ദുബൈ, സുബൈർ, മുബീന, റുക്സാന, മരുമകൻ റഷീദ് ഇഖ്ബാൽ നഗർ  സഹോദരങ്ങൾ, കരീം , മൊയ്തു,അഷ്റഫ് , സൈനബ, ഷരീഫ, പരേതയായ ആയിഷ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ