മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിനടിയിൽ കോണ്‍ക്രീറ്റ് കഷ്ണം കുടുങ്ങി, ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തമൊഴിവായി
കാഞ്ഞങ്ങാട്: മംഗലാപുരംതിരുവനന്തപുരം എക്സ്പ്രസില്‍ കോണ്‍ക്രീറ്റ് കഷണം കുടുങ്ങിയത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകീട്ട് 3.40 ഓടെയാണ് സംഭവം. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിട്ട ഉടന്‍ ആണ് പ്ലാറ്റ് ഫോമിലേക്ക് കയറാനും ഇറങ്ങാനും ആശ്രയിക്കുന്ന പാളത്തില്‍ വെച്ചിരുന്ന കോണ്‍ക്രീറ്റ് കഷണം ഏറ്റവും അവസാന ത്തെ പതിനാറാം ബോഗിക്കടിയില്‍ കുടങ്ങിയത്. ഇതോടെ ട്രെയിനിന്റെ അടി ഭാഗത്ത് നിന്ന് കോണ്‍ക്രീറ്റ് പൊടിഞ്ഞ് പുക പോലെ പുറത്തെക്ക് വരാന്‍ തുടങ്ങി. ഇത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ബോഗികളില്‍ ഉലച്ചില്‍ കൂടി സംഭവിച്ചതോടെ സംഭവം ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഗാര്‍ഡ് ചുവപ്പ് കൊടി കാണിഞ്ഞ് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് കോണ്‍ക്രീറ്റ് കഷണം മാറ്റിയതിന് ശേഷം ഇരുപത് മിനുറ്റ് ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട ശേഷം അടുത്ത സ്റ്റേഷനായ നീലേശ്വരത്തെക്ക് പോയി. കണ്ണൂര്‍തിരുവനന്തപുരം എക്സ്പ്രസ് പോയ ശേഷവും ജില്ലിയും പാളത്തിലുള്ള മറ്റ് കല്ലുകളും ട്രെയിന്‍ ജീവനക്കാര്‍ മാറ്റിയിരുന്നു. അതേ, സമയം സംഭവം പുറം ലോകം അറിഞ്ഞത് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പാളം തെറ്റിയന്ന രൂപത്തില്‍ വാര്‍ത്ത പടര്‍ന്നിരുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന സംഭവത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് വലിയ പരിഭ്രാന്തിയാണുണ്ടായത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ