കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബളാൽ - രാജപുരം റോഡിൽ പത്തു ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾ രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ അറിയിച്ചു. റോഡ് മെക്കാഡം ചെയ്യുന്നതിനുള്ള സാങ്കേതിക തടസ്സം കാരണം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വിലയിരുത്തുകയും ജില്ലാ അസൂത്രണ സമിതി അധികാരം നൽകുകയും ചെയ്യുകയായിരുന്നു. മെക്കാഡം ചെയ്യാനുള്ള റോഡായതിനാൽ ഫുൾ റി സർഫേസ് ചെയ്യാൻ പാടില്ലാത്തതിനാൽ ചെറിയ റിപ്പയർ വർക്കുകൾക്കാണ് തുക അനുവദിച്ചത്.
റോഡ് മെക്കാഡം ചെയ്യുന്നതിനായി 2016-17 വർഷത്തെ പദ്ധതിയിൽ തന്നെ 2.75 കോടി തുക വകയിരുത്തിയിരുന്നുവെങ്കിലും സാങ്കേതികാനുമതി കിട്ടാൻ വൈകിയത് മൂലം 2017-18 വർഷത്തെ പദ്ധതി കാലയളവിലാണ് പ്രവൃത്തിക്ക് ടെണ്ടർ നടപടി സ്വീകരിക്കാൻ പറ്റിയത്. ടെണ്ടർ കൊണ്ട കരാറുകാരൻ 18% അധിക നിരക്ക് രേഖപ്പെടുത്തിയത് മൂലം പണി നടക്കാതെ പോവുകയായിരുന്നു. നിലവിലുള്ള നിയമമനുസരിച്ച് അധിക നിരക്ക് നൽകാനുള്ള അധികാരം ജില്ലാ പഞ്ചായത്തിനില്ലാത്തതിനാൽ പ്രസ്തുത പ്രവൃത്തി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാകുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ റോഡ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് സർക്കാർ ഏജൻസിയായ നാറ്റ്പാക്ക് മുഖേന തന്നെ പരിഷ്കരിക്കുകയും ആയതിനുള്ള സാങ്കേതികാനുമതിക്കായി കാത്തിരിക്കുകയാണ് ജില്ലാ പഞ്ചായത്ത്.
ജില്ലാ പഞ്ചായത്തിന്റെ റോഡുകളിൽ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ബളാൽ - രാജപുരം റോഡിന് ഏറ്റവും മുന്തിയ പരിഗണന തന്നെയാണ് ജില്ലാ പഞ്ചായത്ത് നൽകിയിട്ടുള്ളത്. മറിച്ചുള്ള പ്രചരണം അവാസ്ഥവവും തെറ്റിദ്ധാരണ ജനകവുമാണ്.
ഈ വർഷത്തെ പദ്ധതിയിൽ പ്രസ്തുത റോഡിലെ കല്ലംചിറ ഭാഗത്ത് നിന്നുള്ള ഭാഗം മെക്കാഡം ചെയ്യുന്നതിനായി 2 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. അടുത്ത മാസത്തോടെ പ്രവൃത്തി ആരംഭിക്കാനിരിക്കുകയാണ്. തികച്ചും സാങ്കേതികമായ പ്രശ്നങ്ങൾ മൂലം തടസ്സപ്പെട്ടുപോയ പ്രവൃത്തി തടസ്സം കൂടാതെ ചെയ്തു തീർക്കാനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്ത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ