കാഞ്ഞങ്ങാട്: സൗന്ദര്യവൽക്കരണം വാക്കിലൊതുങ്ങിയതോടെ ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ പുൽത്തകിടിയും ചെടികളും കരിഞ്ഞുണങ്ങാൻ തുടങ്ങി. കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിലെ മീഡിയനിൽ ഒരുക്കിയ പുൽത്തകിടിയാണ് വെള്ളമൊഴിക്കാനും പരിപാലിക്കാനും ആളില്ലാത്തതിനെ തുടർന്നു ഉണങ്ങുന്നത്. പുൽത്തകിടി നടപ്പാതയാക്കി മാറ്റി പൊതുജനവും നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നു.
ചെടികളും പുൽത്തകിടിയും ഒരുക്കി നൽകിയാൽ നഗരസഭ പരിപാലിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കോട്ടച്ചേരി ട്രാഫിക് സർക്കിൾ മുതൽ സ്മൃതി മണ്ഡപം വരെ ഒരുക്കിയ പുൽത്തകിടിയും വിവിധയിനം ചെടികളും വെള്ളമൊഴിക്കാത്തിനെ തുടർന്നു ഉണങ്ങുകയാണ്. ഇനിയും അനാസ്ഥ തുടർന്നാൽ നഗരത്തിലെ സൗന്ദര്യവൽക്കരണം കരിഞ്ഞുണങ്ങും.
കോട്ടച്ചേരി ട്രാഫിക് സർക്കിൾ മുതൽ ഇക്ബാൽ ജംക‌്‌ഷൻ വരെ ഇനി പുൽത്തകിടിയും ചെടികളും പിടിപ്പിക്കാനുണ്ട്. ഇങ്ങനെയാണെങ്കിൽ ലക്ഷങ്ങൾ ചെലവഴിച്ച് പുൽത്തകിടി ഒരുക്കേണ്ടതുണ്ടോ എന്നാണ് പൊതുജനം ചോദിക്കുന്നത്. അതേ സമയം റോഡരികിൽ പിടിപ്പിച്ച മരങ്ങൾ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും വെള്ളമൊഴിച്ചു സംരക്ഷിക്കുന്നതിനാൽ തഴച്ചു വളരുകയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ