ഉദുമ: പഠിച്ച സ്‌കൂളിന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ വക പ്രവേശന കവാടം നിര്‍മ്മിച്ചു നല്‍കി. ഉദുമ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ1977 പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്
(ഓര്‍മ 77) മനോഹരമായ കവാടം സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ചത് .മൂന്നു ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം മുന്‍ അധ്യാപിക എന്‍.പി. വത്സല നിര്‍വഹിച്ചു.
കവാടത്തിന്റെ താക്കോല്‍ മുന്‍ ചിത്രകലാ അധ്യാപകന്‍ കെ.എ. ഗഫൂര്‍ കൈമാറി. ഓര്‍മ്മ പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. അശോക് കുമാര്‍ സ്വാഗതം പറഞ്ഞു.
ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ നാലാം വാതുക്കല്‍, പ്രിന്‍സിപ്പല്‍ പി. മുരളീധരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ ടി.വി. മധുസൂദനന്‍ ,സീനിയര്‍ അസിസ്റ്റന്റ് കെ.വി. അഷറഫ്, പി.ടി.എ. പ്രസിഡണ്ട് വി.ആര്‍.ഗംഗാധരന്‍,
മദര്‍ പി.ടി. എ പ്രസിഡണ്ട് രജിത അശോകന്‍, എസ്.എം. സി. മെമ്പര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഓര്‍മ1977 പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കുടുംബ സംഗമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
2017 ജനുവരിയിലെ ഓര്‍മ്മകൂട്ടായ്മ രൂപീകരിച്ചത്. 110 മെമ്പര്‍മാരാണ് കൂട്ടായ്മയിലുള്ളത്. സ്‌കൂള്‍ വികസന സെമിനാറില്‍ വെച്ചാണ് പ്രവേശന കവാടം വാഗ്ദാനം ചെയ്തത് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ