തിങ്കളാഴ്‌ച, ഡിസംബർ 31, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ അച്ചടിദൃശ്യമാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.എം.വി.ദാമോദരന്‍സ്മാരക പുരസ്‌കാരത്തിന് മലയാളമനോരമ കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.പി.സഫീനയെ തിരഞ്ഞെടുത്തു.മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിങിനുള്ള തോട്ടേന്‍കോമന്‍മണിയാണി അവാര്‍ഡിനായി തിരഞ്ഞെടുത്തത് മാധ്യമം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വേണുകള്ളാറിനെയാണ്. കാസര്‍കോട് വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ കം ക്യാമറാമാന്‍ ആയി പ്രവര്‍ത്തിക്കുന്ന ചന്ദ്രുവെള്ളരിക്കുണ്ടിനെ സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരത്തിനും കാഞ്ഞങ്ങാട് നിന്നു പ്രസിദ്ധീകരിക്കുന്ന മലബാര്‍വാര്‍ത്ത പത്രത്തിന്റെ  റിപ്പോര്‍ട്ടര്‍ ബാബുകോട്ടപ്പാറയെ മികച്ചസായാഹ്ന പത്ര ലേഖകനുള്ള പുരസ്‌കാരത്തിനും തിരഞ്ഞെടുത്തു.

പ്രശസ്തി പത്രവും 5001 രൂപ ക്യാഷ് പ്രൈസും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.ജനുവരി 26ന് നടക്കുന്ന  പ്രസ്‌ഫോറം മെമ്പര്‍മാരുടെ കുടുംബ സംഗമത്തില്‍ പുരസ്‌കാരം സമ്മാനിക്കും. പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍,സെക്രട്ടറി ടി.കെ.നാരായണന്‍,ട്രഷറര്‍ മാധവന്‍പാക്കം എന്നീവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.മികവാര്‍ന്ന രീതിയില്‍ ജനശ്രദ്ധയിലെത്തിച്ച ഒന്നിലേറെ റിപ്പോര്‍ട്ടുകളും സ്റ്റോറികളുമാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി പരിഗണിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ