പേരാമ്പ്ര: കല്ലോട് ആര്‍.എസ്.എസ്. നേതാവിനും അച്ഛനും വെട്ടേറ്റു. ആര്‍.എസ്.എസ്. നേതാവ് കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. കല്ലോട്ടെ കട പൂട്ടി ഇരുവരും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിയാണ് അക്രമമുണ്ടായത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞമാസം ബി.ജെ.പി., സി.പി.എം. സംഘര്‍ഷം നിലനിന്നിരുന്ന സ്ഥലമാണ് കല്ലോട്. ഇരുവിഭാഗത്തിലെയും വീടുകള്‍ അക്രമിക്കുകയും ഡി.വൈ.എഫ്.ഐ. നേതാവിനെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. നേരത്തേയുണ്ടായ സംഭവത്തില്‍ അക്രമം നടന്ന വീടുകളിലൊന്നാണ് പ്രസൂണിന്റേത്. നവംബര്‍ 18-നായിരുന്നു അക്രമം.
സമാധാനയോഗവും സമാധാന സന്ദേശയാത്രയും സംഘടിപ്പിച്ചശേഷം പ്രദേശം സമാധാന അന്തരീക്ഷത്തിലേക്കുവരുന്ന അവസരത്തിലാണ് അക്രമം. ഞായറാഴ്ചയും സമാധാനയോഗം ചേര്‍ന്നിരുന്നു.
ഹര്‍ത്താല്‍ ദിവസം സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മകന്റെ ഭാര്യയെയും യാത്രയ്ക്കിടെ ആക്രമിച്ചതിന്റെ തുടര്‍ച്ചയാണ് കല്ലോട്ടെ അക്രമമെന്നാണ് പോലീസ് നിഗമനം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ