കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ അതിഞ്ഞാൽ മഖാം ഉറൂസ് ജനുവരി 30 മുതൽ ഫെബ്രുവരി 4 വരെ വിവിധ പരിപാടികളോടെ നടക്കും. ജനുവരി 30ന് രാത്രി 9 മണിക്ക് സുബൈർ മാസ്റ്റർ തോട്ടിക്കൽ കഥാപ്രസംഗം അവതരിപ്പിക്കും.
ജനുവരി 31 വ്യാഴം രാത്രി 7 മണിക്ക് സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ഖാസിയുമായ സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് അബ്ദുൽ അസീസ് ആഷ്റഫി പാണത്തൂർ പ്രഭാഷണം നടത്തും.
ഫെബ്രുവരി 1 വെള്ളി രാത്രി 9 മണിക്ക് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. ഫെബ്രുവരി 2 ശനി വൈകുന്നേരം 4 മണിമുതൽ ദഫ് കാളി മത്സരം നടക്കും. രാത്രി 9 മണിക്ക് ഷമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും.
ഫെബ്രുവരി 3 ഞായർ രാത്രി 9 മണിക്ക് ഇബ്രാഹിം ഖലീൽ ഹുദവി പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കൂട്ടുപ്രാർത്ഥനയ്ക്ക് അസ്സയ്യിദ് ഹുസ്സൈൻ തങ്ങൾ നേതൃത്വം നൽകും.
ഫെബ്രുവരി 4 തിങ്കൾ സുബ്ഹി നിസ്കാരാനന്തരം മൗലീദ് പാരായണവും വൈകീട്ട് അന്നദാനവും നടക്കും .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ