1. കാഞ്ഞങ്ങാട് രാമചന്ദ്രൻ (സംഗീത രത്നം )
സംഗീതജ്ഞനും സംഗീതസംവിധായകനും ചലച്ചിത്രപിന്നണി ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന് സംഗീതരംഗത്തെ അമ്പത് വര്‍ഷത്തെ സമഗ്രസംഭാവനകളെ പരിഗണിച്ച് കാഞ്ഞങ്ങാടിന്റെ ഗാനഗന്ധർവ്വൻ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഈ വർഷത്തെ സംഗീത രത്നം പുരസ്‌കാരം.
2 . കെ.പി. വിനോദ് കുമാർ, എസ് ഐ. ബേക്കൽ പോലീസ് (കാരുണ്യ രത്നം)
തന്റെ ജോലിയോടൊപ്പം കരുണ തേടിയെത്തുന്നവരെ വെറും കൈയ്യോടെ മടക്കി അയക്കാത്ത ഉദ്യോഗസ്ഥൻ, ചുരുങ്ങിയ കാലം കൊണ്ട് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർദ്ധനരായ ആളുകളെ കണ്ടെത്തി മൂന്ന് വീടുകൾ നിർമിച്ചു നൽകി. നിത്യ ചിലവിനു പ്രയാസപ്പെടുന്ന ആളുകൾക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുകയും നിറഞ്ഞ സന്തോഷത്തോടെ ജീവിക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന അപൂർവ്വം ഉദ്യോഗസ്ഥരിൽ ഒരാളായ കെ.പി. വിനോദ് കുമാറിനാണ് ഈ വർഷത്തെ 'കാരുണ്യ രത്നം' പുരസ്കാരം.
3. ഡോകടർ എം.എ. സമദ് (ആരോഗ്യ രത്നം)
മലയോര ഗ്രാമീണരുടെ രക്ഷകനാണ് മേൽപറമ്പ് സ്വദേശിയായ ഇദ്ദേഹം. രാജപുരത്തെ ക്ലിനിക്കിൽ 1980ൽ പ്രാക്ടീസ് തുടങ്ങുമ്പോൾ ഒരു രൂപയായിരുന്നു പരിശോധനാ ഫീസ്, പിന്നീട് അത് രണ്ടു രൂപയായി. പരിശോധയ്ക്കും രക്തസമ്മർദ്ദം നോക്കാനും മരുന്നിനുമായി ഇപ്പോൾ വെറും നൂറു രൂപ. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇപ്പോൾ പരിശോധനയ്ക്ക് അമിത ഫീസ് വാങ്ങുകയാണ് ഇന്ന് പലരും. മനുഷ്യനെ ചൂഷണം ചെയ്യുന്നത് ദൈവത്തിന് നിരക്കാത്തതാണെന്നാണ് ഡോക്ടർ സമദിന്റെ നിലപാട്. ഡോക്ടർ എം.എ. സമദിനാണ് ഈ വർഷത്തെ ഈ വർഷത്തെ 'ആരോഗ്യ രത്നം' പുരസ്കാരം.
4. സി. രാജൻ പെരിയ (സാമൂഹ്യ രത്നം))
ചെറുപ്പം മുതലേ പാവങ്ങളെ സഹായിക്കുന്നതിൽ തല്പരനായിരുന്നു സി. രാജൻ പെരിയ. നിരവധി സ്ഥാപനങ്ങൾ പടുത്തുയർത്തി ഒരുപാട് പേർക്ക് തൊഴിൽ അവസങ്ങൾ സൃഷ്‌ടിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരിക്കെ നിരവധി വികസന പ്രവർത്തങ്ങൾ നടപ്പിലാക്കി. പെരിയങ്ങാനത്ത് ഒരുകോടി രൂപ ചെലവിൽ ചെറു അണക്കെട്ട്, വയോജന വിശ്രമ കേന്ദ്രം, പെരിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എക്‌സ്‌റേ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ, ഗ്രാമ പ്രദേശങ്ങളിൽ നിരവധി റോഡുകൾ, മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നും ഒരു കോടി രൂപയിലധികം ചികിത്സാ ചിലവുകൾ വാങ്ങി കൊടുത്തത് അടക്കം നിരവധി ജന സേവന പ്രവർത്തങ്ങൾ നടത്തിയ സി. രാജൻ പെരിയക്കാണ് ഈ വർഷത്തെ 'സാമൂഹ്യ രത്നം' പുരസ്കാരം.
5. ബഷീർ മാളികയിൽ (നിർമാണ രത്ന)
അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട് പട്ടണത്തിൽ കൈലാസ് തിയ്യേറ്റർ ഉണ്ടായിരുന്ന സ്ഥലത്ത് ജില്ലയിലെ ഭീമൻ വ്യാപാര കെട്ടിട സമുച്ചയം നിർമ്മാണത്തിലിരിക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി വൻകിട നിർമാണ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന തബാസ്കോ ഹിന്ദുസ്ഥാൻ ഇൻഫ്രാ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാനായ ബഷീർ മാളികയിലിനാണ് ഈ വർഷത്തെ 'നിർമാണ രത്നം' പുരസ്കാരം.
6. ഫൈസൽ സി.പി. (വ്യാപാര രത്നം)
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടറും ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് അംഗവും ഇമ്മാനുവൽ സിൽക്‌സ്, റിയൽ സിൽക്‌സ്, റിയൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ ആറോളം സ്ഥാപനങ്ങളിലായി നിരവധി പേർക്ക് തൊഴിൽ നൽകുകയും ലയൺസ് ക്ലബ്ബിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുകയും ചെയ്യുന്ന ഫൈസൽ സി.പി.ക്കാണ് ഈ വർഷത്തെ 'വ്യാപാര രത്നം' പുരസ്കാരം.
7 . നിസാർ സി.എം. (യുവ രത്നം)
യുവ വ്യവസായി. വിദേശത്തും സ്വദേശത്തുമായി നിരവധി സ്ഥാപനങ്ങളുടെ ഉടമ, റോയൽ ഗ്രൂപ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ , കാരുണ്യ പ്രവർത്തനത്തിലും വിദ്യാഭ്യാസ രംഗത്ത് പിന്നിൽ നിൽക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിലും ഇദ്ദേഹം ശ്രദ്ധേയനാണ്. കാസർകോട് ജില്ലക്കാരനായ ഇദ്ദേഹത്തിന്റെ പ്രവർത്തനം കൂടുതലും കര്ണാടകയിലാണ്. നിസാർ സി.എമ്മിനാണ് ഈ വർഷത്തെ 'യുവ രത്നം' പുരസ്കാരം.
8. ഹാരിസ് പള്ളിപ്പുഴ (പ്രവാസി രത്നം)
ചെറു പ്രായത്തിൽ തന്നെ ഗൾഫിലെത്തി നിരവധി വ്യാപാര സ്ഥാപനങ്ങൾ പടുത്തുയർത്തിയ യുവ സംരംഭകൻ, രോഗികളും നിരാലംബരുമായ നിരവധിപേർക്ക് സാന്ത്വന സ്പർശമേകിയ യുവ വ്യവസായി, യു.എ.യിലെ ദാനത്ത് ഗ്രൂപ് ഓഫ് കമ്പനീസി ന്റെ മാനേജിങ് ഡയറക്ടരായ ഹാരിസ് പള്ളിപ്പുഴക്കാണ് ഈ വർഷത്തെ 'പ്രവാസി രത്നം' പുരസ്കാരം.
9. മുഹമ്മദ് സുഹൈൽ പി.ആർ (കായിക രത്നം)
കേരള ബധിര മൂക ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ, ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമാക്കിയ ഇദ്ദേഹം പരപ്പങ്ങാടി സ്വദേശിയാണ്. 2020 ൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ഇദ്ദേഹം നേതൃത്വം നൽകുന്ന ടീം മാറ്റുരയ്ക്കാനുള്ള പരിശീലനത്തിലാണ്. നിരവധി മത്സരങ്ങളിൽ ഇദ്ദേഹം നേതൃത്വം നൽകിയ ടീം വിജയം കൈ വരിച്ചിട്ടുണ്ട്. മുഹമ്മദ് സുഹൈൽ പി.ആർ നാണ് ഈ വർഷത്തെ 'കായിക രത്നം' പുരസ്കാരം.
ഫെബ്രുവരി 4 ന് തിങ്കളാഴ്‌ച വൈകീട്ട് 6.30ന് കാഞ്ഞങ്ങാട് ആകാശ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന
പരിപാടിയിൽ പുരസ്‌കാരങ്ങൾ നൽകും. തുടർന്ന് ഗസൽ ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ഷഹബാസ് അമന്റെ ഗസൽ സന്ധ്യയും നടക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ജില്ലക്ക് മറക്കാനാവാത്ത അനുഭവമാവും 'ഷഹബാസ് പാടുന്നു' എന്ന ഗസൽ സന്ധ്യ സമ്മാനിക്കുകയെന്ന് സംഘാടകര്‍ പത്ര സമ്മളനത്തില്‍ അറിയിച്ചു.
പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട്, സെക്രട്ടറി പി.കെ പ്രകാശൻ, മുൻ പ്രസിഡന്റ് എം.ബി ഹനീഫ്, പ്രോഗ്രാം ഡയറക്ടർ അഷറഫ് കൊളവയൽ, പി.എം. അബ്ദുൽ നാസർ, പ്രോഗ്രാം കോ ഓഡിനേറ്റർമാരായ അൻവർ ഹസ്സൻ .എംകെ, ഹാറൂൺ ചിത്താരി എന്നിവർ പത്ര സമ്മളനത്തില്‍ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ