എരിക്കുളം പള്ളിക്ക് തീയിട്ട സംഭവം: കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നീലേശ്വരം ഏരിയ കമ്മിറ്റി
കാഞ്ഞങ്ങാട്: എരിക്കുളത്തെ നമസ്‌കാരപ്പള്ളി കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ തീവച്ചു നശിപ്പിക്കാനുള്ള ശ്രമമാണ് പള്ളിയിലെ ജീവനക്കാരന്റെ ഇടപെടലോടെ വിഫലമായത്. എന്നാല്‍ തീവയ്പ്പില്‍ പള്ളിയുടെ വരാന്തയിലെ കാര്‍പ്പെറ്റുകളും മേശ, കസേര എന്നിവയും അഗ്നിക്കിരയായി. തീ കണ്ടതോടെ പുലര്‍ച്ചെ രണ്ടുമണിക്കാണ് പള്ളിയില്‍ താമസിക്കുന്ന ഉസ്താദ് ഉണര്‍ന്നത്. തുടര്‍ന്ന് ബഹളംവച്ച് സമീപവാസികളെ വിളിച്ചുണര്‍ത്തികയായിരുന്നു. ഈ സമയമത്രയും തീ കെടുത്താനാകാതെ ഉസ്താദ് പള്ളിക്കുള്ളില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. സമീപവാസികളുടെ ഇടപെടലെടെയാണ് ഉസ്താദ് രക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പും നിര്‍മാണ വേളയില്‍ പള്ളിയില്‍ സ്ഥാപിച്ച കട്ടില ജനല്‍ എന്നിവ അടര്‍ത്തിക്കൊണ്ട് പോവുകയും ചുമരുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അതിക്രമത്തിനെതിരേ ജനരോഷം ഉയരുകയും ജനകീയ കാവലില്‍ പള്ളി നിര്‍മാണം പൂര്‍ത്തിയാവുകയുമായിരുന്നു. സി.പി.എം ശക്തി കേന്ദ്രം കൂടിയാണ് ഈ പ്രദേശം. നിലവില്‍ പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന സംഭവത്തിലെ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നീലേശ്വരം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി പ്രസിഡന്റ് ഹാഷിർ. ടി, സെക്രട്ടറി സിറാജുദ്ദീൻ, കമ്മിറ്റി അംഗങ്ങളായ അബ്ദുൾ റഹ്മാൻ മൗലവി, മുഹന്നദ്, അബ്ദുൾ സമദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ