കാന്‍ബറ: കേരളം സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍. ശബരിമല യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടെന്നും ഇവ തുടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നവരും ഇനി സന്ദര്‍ശിക്കാനൊരുങ്ങുന്നവരും ജാഗരൂകരായിരിക്കണമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റിലൂടെയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും വാര്‍ത്തകള്‍ക്കായി പ്രാദേശിക മാധ്യമങ്ങള്‍ പിന്തുടരാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.
നേരത്തെ യുവതീ പ്രവേശനത്തിനു പിന്നാലെ നടന്ന ഹര്‍ത്താലിനെയും സംഘര്‍ഷങ്ങളെയും തുടര്‍ന്ന് യുകെയും യുഎസും കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ ജാഗ്രതാ നിര്‍ദ്ദേശം.
കേരളത്തില്‍ ജനക്കൂട്ടമുള്ള സ്ഥലങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് ചെന്നൈയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയം ഹര്‍ത്താല്‍ ദിനത്തിലായിരുന്നു സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ശബരിമല പ്രക്ഷോഭം കാരണം പൊതു ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകാന്‍ ഇടയുണ്ടെന്നും ജാഗ്രത പുലര്‍ത്തണം എന്നുമായിരുന്നു മുന്നറിയിപ്പ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ