വ്യാഴാഴ്‌ച, ജനുവരി 17, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിഡ് ടൗണ്‍ റോട്ടറിയുടെ ഈ വര്‍ഷത്തെ വൊക്കേഷനല്‍ എക്‌സലന്‍സ് പുരസ്‌കാരത്തിന് ദേശാഭിമാനി കാഞ്ഞങ്ങാട് റിപ്പോര്‍ട്ടര്‍ ടി.കെ.  നാരായണനെയും ജില്ലാ ആസ്പത്രി ആര്‍.എം.ഒ. ഡോ.റിജിത് കൃഷ്ണനെയും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു.. തൊഴില്‍ രംഗത്തെ മികവാണ് പുരസ്‌കാര നിര്‍ണയത്തിന് പരിഗണിക്കുന്നത്. ഫിബ്രവരി രണ്ടാംവാരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.
പത്ര റിപ്പോര്‍ട്ടിങ്ങിലെ വേറിട്ട ശൈലിയുടെ ഉടമയാണ് ടി.കെ.നാരായണന്‍.മടിക്കൈ ഉള്‍പ്പടെയുള്ള കാസര്‍കോടന്‍ ഗ്രാമങ്ങളിലെ വികസനം തൊട്ട് അടുത്തകാലത്ത് ദേശാഭിമാനിയില്‍ വന്ന നിരവധി സ്‌റ്റോറികളും  സ്ത്രീമുന്നേറ്റ വാര്‍ത്തകളും അനേകം എക്‌സ്‌ക്ലൂസിവുകളും ആണ് ടി.കെ.നാരായണനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ജില്ലാ ആസ്പത്രിയെ മികവിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ആണ് ഡോ.റിജിത്കൃഷ്ണന്‍.ഇദ്ദേഹത്തിന്റെ  ആത്മാര്‍ഥവും ഊര്‍ജസ്വലവുമായ പ്രവര്‍ത്തനമാണ് 50 ലക്ഷം രൂപയുടെ കായകല്‍പ പുരസ്‌കാരം നേടിക്കൊടുത്ത് സംസ്ഥാനതലത്തില്‍ ജില്ലാ ആസ്പത്രിയെ ഒന്നാമതെത്തിച്ചത്.ഔദ്യോഗിക കര്‍ത്തവ്യത്തിനപ്പുറം സേവനാത്മക മനസ് കൂടി റിജിത്കൃഷ്ണന്റെ കര്‍മപഥത്തിലലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നതാണ് വൊക്കേഷനല്‍ എക്‌സലന്‍സ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പത്ര സ മ്മേളനത്തില്‍ മിഡ് ടൌണ്‍ റോട്ടറി പ്രസിഡന്റ് ബി.മുകുന്ദ്പ്രഭു,
അസി.ഗവര്‍ണര്‍ അഡ്വ.കെ.ജി.അനില്‍,  ചാര്‍ട്ടര്‍ പ്രസിഡന്റ് സി.ജഗന്നാഥ്, നിയുക്ത  പ്രസിഡന്റ് അഡ്വ.കെ.വി.ജയരാജ്, സെക്രട്ടറി എം.ശിവദാസ്, ട്രഷറര്‍ എ.രാജീവന്‍, ടി.ജെ.സെബാസ്റ്റ്യന്‍ എന്നിവര്‍സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ