കാഞ്ഞങ്ങാട് ടൗണിലെ ട്രാഫിക്ക് ജാം: സർക്കിൾ പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ട്രാഫിക്ക് ജാമിന് പരിഹാരം കാണാന്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ പൊളിക്കണമെന്നാവശ്യം ശക്തം. ട്രാഫിക്ക് സിഗ്നല്‍ സംവിധാനം നിലവില്‍ വന്നിട്ടും സര്‍ക്കിള്‍ ഉള്ളതിനാല്‍ ചുറ്റുപാടുമുള്ള വാഹനങ്ങള്‍ കടന്ന് പോകുന്നതിന് വലിയ തടസമാണുണ്ടാകുന്നത്. സിഗ്നല്‍ സംവിധാനം വന്നതോടെ വാഹനങ്ങള്‍ വന്ന്് ട്രാഫിക്ക് സര്‍ക്കിളിന് ഇടിക്കുന്നതും പതിവാണ്. ട്രാഫിക്ക്് സിഗ്നല്‍ സംവിധാനം വന്നിട്ടും നഗരത്തില്‍ ട്രാഫിക്ക് ജാമിന് ഒരു പരിഹാരമാവാതെ തുടരുകയാണ്. രാവിലെയും വൈകീട്ടും നഗരത്തില്‍ കനത്ത ട്രാഫിക്ക് ജാമാണ് അനുഭവപ്പെടുന്നത്. ചില സമയത്ത് ട്രാഫിക്ക് ജാം ഒഴിവാക്കാന്‍ സിഗ്നല്‍ സംവിധാനം നിര്‍ത്തി വെക്കുന്ന രൂപത്തിലും കാര്യങ്ങള്‍ പോകുന്നുണ്ട്. അതേ, സമയം ട്രാഫിക്ക് സിഗ്നല്‍ സംവിധാനം വന്നതോടെ ട്രാഫിക്കിളിന്റെ ആവശ്യം ഇവിടെയില്ല. പൊതുമാരമാത്ത് വകുപ്പ് ട്രാഫിക്ക് സര്‍ക്കിള്‍ പൊളിക്കാന്‍ അനുമതി നല്കിയാല് അത് നഗരത്തിലെ ട്രാഫിക്ക് സംവിധാനത്തെ കൂടുതല്‍ കുറ്റമറ്റതാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിനുള്ള ശ്രമം നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന ആവശ്യം വളരെ ശക്തമാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ