തിരുവനന്തപുരം : ജോലിയിൽ ക്രമക്കേട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് സൂചന. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. പല സ്റ്റേഷനുകളിലും ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു, ഈ സാഹചര്യത്തിലാണ് സ്റ്റേഷൻ മേധാവികൾക്കെതിരെ നടപടികൾക്ക് വിജിലന്‍സ് ശുപാർശ ചെയ്തിരിക്കുന്നത്. അഞ്ച് സിഐമാര്‍ക്കെതിരെയാണ് വിജിലൻസ് നടപടി ശുപാർശ ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ.
സംസ്ഥാനത്തൊട്ടാകെ അൻപത്തിയേഴോളം സ്റ്റേഷനുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. പൊലീസും മണല്‍-ക്വാറി മാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധം തെളിയിക്കുന്ന നിരവധി രേഖകളാണ് ഇതിൽ വിജിലന്‍സിന് ലഭിച്ചത്. ഇതിന് പുറമെ സാമ്പത്തിക കേസുകള്‍ ഒത്തുതീര്‍ക്കുന്നതിന് പോലീസ് നടത്തിയ വഴിവിട്ട നീക്കങ്ങള്‍ക്കും തെളിവ് ലഭിച്ചിട്ടുണ്ട്..സ്‌റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്താറില്ല.ലഭിക്കുന്ന പരാതികള്‍ക്ക് രസീത് പോലും നല്‍കാറില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
അതേസമയം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇന്നും പരിശോധന തുടരുകയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ