ബുധനാഴ്‌ച, ജനുവരി 23, 2019
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നു. എഐസിസി ജനറൽ സെക്രട്ടറിയായി പ്രയങ്ക ഗാന്ധിയെ കോൺഗ്രസ് നിയമിച്ചു. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നൽകിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരം ചുമതലയേൽക്കും. ഇതടക്കം കോൺഗ്രസ് തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുകയാണ് നേതൃത്വം.

ഗുലാം നബി ആസാദിനെ ഉത്തർപ്രദേശിന്റെ ചുമതലയിൽ നിന്ന് മാറ്റി. പകരം ഹരിയാനയുടെ ചുമതല അദ്ദേഹത്തിന് നൽകി. കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായും നിയമിച്ചു. കർണാടകത്തിന്റെ ചുമതലയിലും അദ്ദേഹം തുടരും. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്ക്  നൽകിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ