കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പാലം: ട്രാഫിക്ക് സര്‍വ്വെ തുടങ്ങി
കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പാലത്തിന്റെ ട്രാഫിക്ക് സര്‍വെ തുടങ്ങി. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് ട്രാഫിക്ക് സര്‍ വെ തുടങ്ങിയത്. ഇന്ന് രാത്രി എട്ട് മണി തുടരും. മുപ്പത്തിയാറ് മണിക്കൂറാണ് ട്രാഫിക്ക് സര്‍വെ നടക്കുന്നത്. കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിലൂടെ പോകുന്ന വാഹനങ്ങള്‍ എത്ര, ഏത് ഭാഗത്തേക്കാണ് വാഹനങ്ങള്‍ പോകുന്നതെന്നും സര്‍വ്വെയിലൂടെ കണക്കിലെടുത്തു. ചൊവ്വാഴ്ച മണ്ണ് പരിശോധനയും നടക്കും. ഡി.പി.ആര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആണ് സര്‍വ്വെ നടത്തുന്നത്. 39 കോടി രൂപയാണ് മേല്‍പാല നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. മേല്‍പാലത്തിനായി കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി ചെയര്‍മാനും കെ.വി മോഹനന്‍ ജനറല്‍ കണ്‍വീനറും കൗണ്‍സിലര്‍ സ ന്തോഷ് ട്രഷററുമായ നാട്ടുക്കാരുടെ കര്‍മ്മസമിതിയുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ