പരീക്ഷാ മുന്നൊരുക്കം കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.കെ.എസ്.ബി.വി മുട്ടുന്തലയില്‍ പരീക്ഷാമുന്നൊരുക്കം കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്‍റ് അലി ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. അബുബക്കര്‍ മൗലവി നാരമ്പാടി അദ്ധ്യക്ഷതവഹിച്ചു. ട്രൈനര്‍ സാദിഖുല്‍ അമീന്‍ കൗണ്‍സിലിംഗ് ക്ലാസിന് നേതൃത്വം നല്‍കി. സദര്‍ മുഅല്ലിം യൂനസ് ഫൈസി കാക്കടവ്, ജമാഅത്ത് ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല, റിസ്ഫാന്‍ കെ.ടി., എം.എ.റഹ്മാന്‍, ഹസൈനാര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ