ഞായറാഴ്‌ച, ഫെബ്രുവരി 24, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റായി ഇ.വി.ജയകൃഷ്ണനെയും സെക്രട്ടറിയായി ടി.കെ.നാരായണനെയും വീണ്ടും തിരഞ്ഞെടുത്തു. കെ.വി.ബൈജുവാണ് ട്രഷറർ. ടി മുഹമ്മദ് അസ്ലം, മാധവൻ പാക്കം (വൈസ് പ്രസിഡന്റുമാർ) ബാബു കോട്ടപ്പാറ, ജോയി മാരൂർ (ജോയന്റ് സെക്രട്ടറിമാർ).

 മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ: പി.പ്രവീൺ കുമാർ, ഫസൽ റഹ്മാൻ,  കെ.എസ് ഹരി, വൈ.കൃഷ്ണദാസ്. പ്രസ്‌ഫോറത്തിന്റെ കീഴിലുള്ള പത്രപ്രവർത്തക ക്ഷേമ ട്രസ്റ്റിന്റെ ചെയർമാനായി പി.പ്രവീൺകുമാറിനെ തിരഞ്ഞെടുത്തു. പ്രസ്‌ഫോറം ഓഡിറ്ററായി ടി.വി.മോഹനനെ നിയമിച്ചു.

പ്രാദേശിക പത്ര പ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ വാർഷികജനൽബോഡിയോഗം അഭിനന്ദിച്ചു. സർക്കാർപ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ അടിയന്തിരമായും നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ഇ.വി. ജയകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി ടി. കെ. നാരായണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മാധവൻ പാക്കം വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ടി മുഹമ്മദ് അസ്ലം, മാനുവൽ കുറിച്ചിത്താനം, ജോയ് മാരൂർ, ഫസൽ റഹ്മാൻ, ടി. വി. മോഹനൻ, അനിൽ പുളിക്കാൽ, ഡിറ്റി വർഗീസ്, ബാബു കോട്ടപാറ, അഷ്‌റഫ് കൊട്ടോടി എന്നീവർ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ