ചൊവ്വാഴ്ച, ഫെബ്രുവരി 26, 2019

കാഞ്ഞങ്ങാട്: സേവന രംഗത്ത് 30 വർഷം പിന്നിടുന്ന മൻസൂർ ഹോസ്പിറ്റൽ സമൂഹത്തിനു പ്രയോജന പ്രദമായ രീതിയിൽ വിവിധ സ്പെഷാലിറ്റികളെ ഉൾക്കൊളളിച്ചു കൊണ്ട്  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാർച്ച്  3ന്  ഞായറാഴ്ച  രാവിലെ 10 മണി മുതൽ 1 മണി വരെ   മൻസൂർ ഹോസ്പിറ്റലിൽ വച്ചു നടക്കുന്ന ക്യാമ്പിൽ ഗൈനക്കോളജി, ജനറൽ മെഡിസിൻ, ഓങ്കോളജി (കാൻസർ ചികിത്സ), ശിശു രോഗ ചികിത്സാ വിഭാഗം, ജനറൽ സർജറി, പൾമണോളജി ( ശ്വാസ കോശ രോഗ ചികിത്സ ), ഡയബറ്റോളജി (പ്രമേഹ ചികിത്സ), റുമാറ്റോളജി ( സന്ധി വേദന, വാത രോഗ ചികിത്സ ), ദന്ത രോഗ ചികിത്സ  തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടർമാരുടെയും അനുബന്ധ സേവനങ്ങളും ലഭിക്കുന്നു.

ഡോ. K. കുഞ്ഞഹമ്മദ്‌ (MD,DGO), ഡോ. നാസർ C പാലക്കി (MS,OBG), ഡോ. നജ്മ പാലക്കി (MS,OBG), ഡോ. ഷാനവാസ്  ഉസ്മാൻ (MD), ഡോ. വിശ്വനാഥ് (MS,Mch) (AJ ഹോസ്പിറ്റൽ,മംഗലാപുരം), ഡോ. രചൻ ഷെട്ടി (MD,DM)(AJ ഹോസ്പിറ്റൽ,മംഗലാപുരം),ഡോ. വെങ്കട്ട് രാമൻ കിണി (MD)(AJ ഹോസ്പിറ്റൽ,മംഗലാപുരം),ഡോ. ബഷീർ അബ്ദുള്ള (MD-Paed), ഡോ. അഭിജിത് ഷെട്ടി (MS), ഡോ. രവീന്ദ്രൻ (MD-Pulmo), ഡോ. അബ്ദുൽ കരീം (MD), ഡോ. അസീഫ CK (MBBS), ഡോ. പ്രദീപ് കുമാർ ഷേണായി (MD,DNB), ഡോ. ഇറാം T പാഷ (MBBS) തുടങ്ങിയ വിദഗ്‌ദ്ധരുടെ സേവനം ലഭ്യമായിരിക്കും.

വന്ധ്യത, ഗർഭാശയ സംബന്ധമായ മറ്റു രോഗങ്ങൾ, ഗർഭാശയ ഗള കാൻസർ, സ്തനാർബുദം, ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസർ, ജീവിത ശൈലീ രോഗങ്ങൾ, ഹൃദ്‌രോഗം, ആസ്ത്മ, ശ്വാസ കോശ സംബന്ധമായ മറ്റു രോഗങ്ങൾ, പ്രമേഹം, സന്ധി വേദന, വാത സംബന്ധമായ മറ്റു രോഗങ്ങൾ, മോണ, പല്ല് സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കണ്ടെത്തി ചികിത്സ നിർണ്ണയിക്കുന്നു…

കൂടാതെ, സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് റംസാൻ മാസത്തിൽ നടത്താറുള്ള സൗജന്യ  സുന്നത്ത് കർമ്മം തുടർന്നും റംസാൻ മാസത്തിൽ നടത്തി കൊടുക്കുന്നതാണ്. ഇതിനായി ബന്ധപ്പെട്ട ജമാഅത്തുകളുടെ എഴുത്തുമായി സമീപിക്കാവുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 02-03-2019 നു മുൻപായി  രജിസ്റ്റർ ചെയ്യണമെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ