ശനിയാഴ്‌ച, ഫെബ്രുവരി 09, 2019
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവുചുരുക്കലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ആ സര്‍ക്കാര്‍ തന്നെ ഭരണത്തില്‍ 1000 ദിവസം പൂര്‍ത്തീകരിച്ചതിന്റെ പേരില്‍ ആഘോഷങ്ങള്‍ക്കായി പൊടിക്കുന്നത് കോടികള്‍. ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്നത് 10 കോടി രൂപയാണ്. ഇതിനായുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങി. നവകേരള നിര്‍മാണത്തിന് പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് ആഘോഷത്തിനായി പണം മുടക്കുന്നത്.

പ്രളയത്തിനു ശേഷമുള്ള കേരളത്തിലെ വിവിധ പരിപാടികള്‍ക്കുള്ള ഫണ്ട് പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. സ്‌കൂള്‍ കലോത്സവത്തിനും കായിക മേളയ്ക്കും നെഹ്‌റു ട്രോഫിക്കുമുള്ള ഫണ്ടുകളെല്ലാം സര്‍ക്കാര്‍ ചെലവുചുരുക്കലിന്റെ പേരില്‍ വെട്ടി. ചലച്ചിത്രോത്സവത്തിന് 10 കോടി കൊടുക്കേണ്ട സ്ഥാനത്ത് 3 കോടിയാണ് നല്‍കിയത്. ബാക്കി ഫണ്ട് സ്വയം കണ്ടെത്താനാണ് സര്‍ക്കാര്‍ പറഞ്ഞത്.

പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് നല്‍കേണ്ട ദുരിതാശ്വാസ സഹായം ഇപ്പോഴും കിട്ടാത്തവര്‍ നിരവധിയുണ്ട്. നവേകരള നിര്‍മാണത്തിനായി പ്രളയസെസ് അടക്കം ഏര്‍പ്പെടുത്തി ഫണ്ട് സ്വരൂപിക്കുകയാണ് സര്‍ക്കാരിപ്പോള്‍, ആ സര്‍ക്കാരാണ് ആഘോഷത്തിനായി 10 കോടി രൂപ ചെലവഴിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ