ശനിയാഴ്‌ച, മാർച്ച് 02, 2019
കാഞ്ഞങ്ങാട് : മഡിയൻ   ജംഗ്‌ഷന്‌ തൊട്ടടുത്തായി കഴിഞ്ഞ ബുധനാഴ്ച തുറന്ന് പ്രവർത്തനം ആരംഭിച്ച റൊമാൻസിയ ഫാമിലി റസ്റ്റോറന്റിലെ ലിഫ്റ്റിൽ കുട്ടികൾ കുടുങ്ങിയത് ഭക്ഷണം കഴിക്കാനായി എത്തിയവരിൽ പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണ് ഭക്ഷണം കഴിക്കാനായി എത്തിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന പത്തോളം കുട്ടികൾ ലിഫ്റ്റിൽ കുടുങ്ങിയത്. റസ്റ്റോറന്റ് ജീവനക്കാർ ലിഫ്റ്റ് തുറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് പരിഭ്രാന്തരായ രക്ഷിതാക്കൾ ഫയർ ഫോസ്‌സിനെ വിളിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് നിന്നും എത്തിയ ഫയർ ഫോഴ്സ് ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ലിഫ്റ്റ് കുത്തി തുറന്ന്  കുട്ടികളെ രക്ഷിക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ