ശനിയാഴ്‌ച, മാർച്ച് 02, 2019
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിയെങ്കിലും അഭിനന്ദന്‍ വര്‍ദ്ധമാന്‍ കാത്തിരിക്കുന്നത് പരീക്ഷണങ്ങളുടെ ദിനരാത്രങ്ങള്‍. ഡീബ്രീഫിങ് എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്റ് അനലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യും.

സൈനീക പ്രോട്ടോക്കോള്‍ പ്രകാരം കഠിനമായ ചോദ്യം ചെയ്യലുകളും അനുബന്ധ നടപടിക്രമങ്ങളും അടങ്ങുന്നു. ബന്ദിയായിരുന്ന സമയത്ത് ശരീരത്തില്‍ സൈനിക രഹസ്യങ്ങളോ, ചിപ്പുകളോ ഘടിപ്പിച്ചിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുക. ഇത് മനസ്സിലാക്കുന്നതിന് പല വട്ടം സ്‌കാനിങ്ങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനാക്കും.

വിമാനം തകര്‍ന്നതിനെക്കുറിച്ചും പാക്ക് വിമാനം തകര്‍ന്നതിനെക്കുറിച്ചും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയില്‍ മര്‍ദ്ദനം അനുഭവിക്കപ്പെടേണ്ടി വന്നോ എന്നും പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ചോദ്യം ചെയ്‌തോ എന്നും ചോദിച്ചറിയും. ഒരു മനശാസ്ത്രജ്ഞന്റെ സാന്നിദ്ധ്യത്തിലാകും ചര്‍ച്ച.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ