ഇന്ത്യന്‍ നേവിയുടെ ഏറ്റവും ശക്തമായ രക്ഷാപ്രവര്‍ത്തനത്തില്‍ ജീവന് തിരിച്ചു കിട്ടിയത് അഞ്ച് മല്‍സ്യത്തൊഴിലാളികള്‍ക്ക്
കാഞ്ഞങ്ങാട്: ഇന്ത്യന്‍ നാവികസേന ഓഖി ദുരന്തത്തിനു ശേഷം കടലില്‍ നടത്തിയ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് കാഞ്ഞങ്ങാടു കടല്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു.തിങ്കളാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിലെ കടലില്‍ തോണി മറിഞ്ഞു അതിനു മുകളില്‍ കയറി മരണത്തോടു മല്ലടിച്ച അഞ്ചു മത്സ്യതൊഴിലാളികളെ ഇന്ത്യന്‍ നാവിക സേന രക്ഷിച്ചത്. പതിവുപോലെ തിങ്കളാഴ്ചപുലര്‍ച്ചേ അഞ്ചു പേരുമായി നീലേശ്വരം അഴിത്തലയില്‍ നിന്നും കാഞ്ഞങ്ങാടുകടപ്പുറത്തെ മനോഹരന്റെ ഉടമസ്ഥതയിലുള്ള ഓംകാരം എന്ന തോണി കരയില്‍ നിന്നുംഇരുപത്ത കിലോമിറ്റര്‍ അകലെ കടലില്‍ തിരയില്‍ പെട്ടു മറിഞ്ഞതു കാരണം മനോഹരന്‍,ചന്ദ്രന്‍ ,വാസവന്‍, സുരേന്ദ്രന്‍, സുരേഷ് എന്നിവര്‍ മറിഞ്ഞതോണിക്കു മുകളില്‍ പിടിച്ചു നില്‍ക്കുന്നത് രാജ്യംതീവ്രവാദി ഭീഷണിയുള്ള സാഹചര്യത്തില്‍ കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന കൊച്ചിയിലെ നാവിക സേനയുടെ ശാരദ എന്നയുദ്ധക്കപ്പലിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ സ്പീഡ് ബോട്ടില്‍ സംഭവസ്ഥലത്ത് പത്തു മിനുറ്റുകൊണ്ട് കുതിച്ചെത്തി മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി കപ്പലില്‍ കയറ്റി പ്രാഥമിക ശുശ്രുഷ യും ഭക്ഷണവും വസ്ത്രവും നല്‍കി അഞ്ചു പേരെയും രക്ഷിച്ച് കൊച്ചിയിലെത്തിക്കുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ