വ്യാഴാഴ്‌ച, മാർച്ച് 07, 2019
കാഞ്ഞങ്ങാട്: മുൻ മുഖ്യമന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തിൽ കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന  സി എച്ച് മുഹമ്മദ് കോയ ചാരിറ്റബ്ൾ ആന്റ് എഡ്യുകേഷൻ ഫൗണ്ടേഷന്റെ ഈ വർഷത്തെ സി എച്ച് പുരസ്കാരം പി മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക് വെള്ളിയാഴ്ച ഹൊസ്ദുർഗ്ഗ് ബേക്കൽ ഇൻറർനാഷണൽ ഹൊട്ടലിൽ  നടക്കുന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഹൊസ്ദുർഗ്ഗ് ബേക്കൽ ഇന്റർ നാഷണൽ ഹോട്ടൽ ഓഡിറ്റേറിയത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉൽഘാടനം നടത്തുന്ന ചടങ്ങിൽ കേരള ഹൈക്കോടതി മുൻ ജസ്റ്റീസും, മുൻ ഉപ ലോകായുക്തയുമായ ജസ്റ്റീസ് കെ എ മുഹമ്മദ് ഷാഫി പുരസ്കാരം സമ്മാനിക്കും. പ്രൊഫസർ എ എം ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും. ഇന്റോ അറബ് സൗഹൃദ പുരസ്കാരം നേടിയ മെട്രോ മുഹമ്മദ് ഹാജി, ഹജ്ജ് സേവന മേഖലയിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ സി.എച്ച് കുഞ്ഞബ്ദുള്ള ഹാജി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ