പാരീസില്‍ വേശ്യാലയങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച എക്‌സ് ഡോള്‍സ് എന്ന സ്ഥാപനം മുന്തിയ വേശ്യാലയമായി മാറുമെന്നാണ് ഉയരുന്ന ആരോപണം. ലൈംഗികപാവകളാണ് ഇവിടെയുള്ളത്. ഇത്തരത്തില്‍ ലോകത്തിലെ പലകോണുകളിലും സെക്‌സ് ഡോളുകള്‍ക്ക് പ്രചാരണം ഏറുകയാണ്. യുകെയില്‍ ചൈല്‍ഡ് സെക്‌സ് ഡോള്‍ വില്‍പ്പനയും നിയമവിധേയമാക്കി.
മൂന്ന് മുതല്‍ ഒമ്പത് വയസ് പ്രായം തോന്നുന്ന പെണ്‍കുട്ടികളുടെ രൂപത്തിലാണ് സെക്‌സ് ഡോളുകള്‍ ഇപ്പോള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നത്. ഓണ്‍ലൈനിലൂടെയാണ് ഇത്തരം കൊച്ചുകുട്ടികളുടെ രൂപത്തിലുള്ള ലൈംഗിക പാവകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. പെഡോഫീലിയ ബാധിച്ച ആളുകളില്‍ നിന്നും അകറ്റി, കുട്ടികള്‍ക്കുനേരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ചൈല്‍ഡ് സെക്സ് ഡോളുകള്‍ യുകെ വിപണിയിലെത്തിച്ചത്. എന്നാല്‍ ഫലംകണ്ടില്ല.
ഇപ്പോള്‍ ലൈംഗിക പാവ ഉണ്ടാക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ചിലപ്പോള്‍ സെക്‌സ് പാവകള്‍ക്ക് നിങ്ങളുടെ മുഖമാകാം എന്നാണ് ജെയ്ഡ് സ്റ്റാന്‍ലി എന്ന 35 കാരിയായ ജീവനക്കാരി പറയുന്നത്. സോഷ്യല്‍ മീഡിയകളില്‍ യുവതികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കമ്പനി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയകളില്‍ യുവതികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കമ്പനി യുവതികളുടെ അനുമതിയില്ലാതെ എടുക്കുകയും ചിത്രങ്ങളിലുള്ളത് പോലെ ആവശ്യക്കാര്‍ക്ക് ലൈംഗിക പാവകള്‍ നിര്‍മ്മിച്ച് കൊടുക്കുകയും ചെയ്യുന്നുവെന്നാണ് ജീവനക്കാരി പറയുന്നത്. പലരും ആവശ്യപ്പെടുന്നത് തങ്ങളുടെ പരിചയക്കാരുടെ മുഖമുള്ള പാവകളായിരിക്കുമെന്നും അവര്‍ പറയുന്നു.
ചൈനയിലുള്ള ഫാക്ടറിയിലാണ് പാവകള്‍ നിര്‍മ്മിക്കുന്നത്. പാവയുടെ മുഖം ശാരീരിക ഘടന, നിറം വലുപ്പം എല്ലാം ഉപഭോക്താവിന് നിശ്ചായിക്കാം. ഉപഭോക്താവ് അയച്ചുകൊടുക്കുന്ന ചിത്രങ്ങളും വിവരങ്ങളും വെച്ച് കമ്പനി അതേ രൂപത്തില്‍ പാവ നിര്‍മ്മിക്കും. ചിലര്‍ മരിച്ച് പോയ ഭാര്യയുടെയോ കാമുകിമാരുടെയോ വിവരങ്ങള്‍ അയച്ചുകൊടുക്കാറുണ്ടെന്നും ജീവന്കാരി പറയുന്നു. 38 ലക്ഷമാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന ഒരു പാവയുടെ വില.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ