വ്യാഴാഴ്‌ച, മാർച്ച് 07, 2019
കോഴിക്കോട്: വൈത്തിരി ലക്കിടിക്കു സമീപം ഉപവന്‍ റിസോര്‍ട്ടില്‍ ഇന്നലെ മാവോയിസ്റ്റ് എന്നാരോപിച്ച് പൊലിസ് കൊലപ്പെടുത്തിയത് തന്റെ സഹോദരന്‍ ജലീലിനെയാണെന്നും പൊലിസിന്റെ നടപടിയില്‍ സംശയങ്ങളുണ്ടെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.പി റഷീദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി.പി റഷീദ് ഇക്കാര്യം പറഞ്ഞത്. കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള ജലീലിന്റെ മൃതദേഹത്തിന്റെ റഷീദ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുണ്ടെന്നും റഷീദ് പറഞ്ഞു. മൃതദേഹം കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ക്കു വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രി 8.30ഓടെ ദേശീയ പാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ആയുധ ധാരികളായ മൂന്നംഗ സംഘമെത്തുകയും ഭക്ഷണവും പണഴും ചോദിച്ചതോടെ ഉടമകള്‍ തങ്ങളെ അറിയിച്ചെന്നുമാണ് പൊലിസ് പറയുന്നത്. ഇതോടെ മാവോയിസ്റ്റുകളെ നേരിടാനുള്ള പ്രത്യേക തണ്ടര്‍ബോള്‍ട്ട് അംഗങ്ങളെ വൈത്തിരിയിലേക്ക് അയച്ചു. ഇവരുമായുള്ള ഏറ്റുമുട്ടലിലാണ് ജലീല്‍ മരിച്ചതെന്നാണ് പൊലിസ് പറയുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ