വെള്ളിയാഴ്‌ച, മാർച്ച് 08, 2019
കാസര്‍കോട്: മണ്ഡലത്തില്‍ എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള നിന്നുള്ള തുക ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് സഹായകരമാകുന്ന ഉപകരണങ്ങള്‍ പത്ത് ഇടങ്ങളിലായി വിതരണം ചെയ്യുവാന്‍ കഴിഞ്ഞതായി പി.കരുണാകരന്‍ എം.പി പറഞ്ഞു. മണ്ഡലത്തില്‍ എം പി ഫണ്ട് 98 ശതമാനം വിനിയോഗിക്കുവാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം പി.

അഞ്ചുവര്‍ഷത്തിനിടെ എംപി ഫണ്ടില്‍ നിന്ന് 61 സ്‌കൂളുകള്‍ക്ക് ബസുകള്‍ നല്‍കാന്‍ സാധിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് എംപി ഫണ്ടില്‍ നിന്ന് സ്‌കൂള്‍ ബസുകള്‍ക്ക് ഫണ്ട് അനുവദിച്ചത്. പിന്നീട് മറ്റു മണ്ഡലങ്ങളിലും ഈ പദ്ധതി മാതൃകയാക്കി.  15 ആശുപത്രികള്‍ക്ക് ആംബുലന്‍സ് അനുവദിച്ചു. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ നടപ്പിലാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഈ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കോടിക്കണക്കിന് തുക ചെലവഴിച്ചു. ജില്ലയിലെ ആശുപത്രികളിലും നിരവധി സഹായങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് സഹായമെത്തിക്കാന്‍ സാധിച്ചതായും പി.കരുണാകരന്‍ എംപി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ