ശനിയാഴ്‌ച, മാർച്ച് 09, 2019
കാഞ്ഞങ്ങാട്: മാധ്യമം കുടുംബം മാസികയുടെ 2018 വര്‍ഷത്തെ നൂറു വനിതകളില്‍ ഒരാളായി കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ ഇടംപിടിച്ചു. ചരിത്രത്തില്‍ ഹജ്ജ് കമ്മിറ്റയിലെക്ക് തിര ഞ്ഞെടുക്കപ്പെട്ട വനിത എന്ന രൂപത്തിലാണ് എല്‍ സുലൈഖ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. 69-ാം സ്ഥാനത്താണ് സു ലൈഖ തിര ഞ്ഞെടുക്ക പ്പെട്ടിരിക്കുന്നത്. ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായി കാഞ്ഞങ്ങാട് കരുവളം വാര്‍ഡില്‍ നിന്നും വിജയിച്ച സുലൈഖ മുമ്പ് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായിട്ടുണ്ട്. വികസനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ വി.വി രമേശന്റെ കൂടെ സമര എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കി വൈസ് ചെയപേഴ്സണായി എല്‍ സുലൈഖയുണ്ട്. ഹാദിയ മുതല്‍ നടി മഞ്ജുവാര്യര്‍ വരെയും മന്ത്രിമാരായ കെ.കെ ശൈലജയും ജോസ ഫൈനും അടക്കം നീണ്ട നിരയെയാണ് മാധ്യമം വാരിക മികച്ച നൂറു പേരിലായി തിരഞ്ഞെടുത്തിരിക്കുന്നത്.അതി ലേക്കാണ് ചരിത്രത്തില്‍ ഇടംപിടിച്ച് കൊണ്ട് എല്‍ സുലൈഖ ഇടം പിടിച്ചിരിക്കുന്നത്. കാസര്‍ കോട് ജില്ലയില്‍ മലയാളികള്‍ക്ക് അഭിമാനമായി കാഞ്ഞങ്ങാട്ടുക്കാരിയായ സുലൈഖ മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ചടു ത്തോളം ഇത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് സുലൈഖ മീഡിയ പ്ലസി നോട് പറഞ്ഞു. ജില്ലയ്ക്ക് ഇത് അപൂര്‍വ്വ നേട്ടമായിരുന്നു. ഈ നേട്ടം അറിഞ്ഞിട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ വനിതാ മിഷന്‍ ആദരിച്ചിരുന്ന കാര്യവും സു ലൈഖ കൂട്ടി ചേര്‍ത്തു. സുലൈഖയുടെ ഭര്‍ത്താവ് അമീര്‍, ഒരു മകളുണ്ട് നജ(മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി, സ്റ്റെല്ല. മേരീസ് സ്‌കൂള്‍ പടന്നക്കാട്)

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ