തിങ്കളാഴ്‌ച, മാർച്ച് 11, 2019
തിരുവനന്തപുരം: യു.ഡി.എഫ്​ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്​ തുടക്കം കുറിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 13ന് കേരളത്തിലെത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

14ന് രാവിലെ 10ന് തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷർമെൻ പാര്‍ലമ​​െൻറില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവഹിച്ച വയനാട് സ്വദേശിയായ സൈനികന്‍ വസന്തകുമാറി​​​െൻറയും പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷി​​​​െൻറയും ശരത്‌ലാലി​​​​െൻറയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

വൈകീട്ട്​ മൂന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. എ.കെ. ആൻറണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടിമാരായ മുകുള്‍ വാസ്​നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ