നീലേശ്വരം : നഗരത്തിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട. കാൽക്കോടി രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണു നീലേശ്വരം പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെ കരുവാച്ചേരിയിൽ പിടിയിലായ പിക്കപ്പ് വാനിൽ ആണ് ഉള്ളി ചാക്കിന്റെ അടിയിൽ പ്ലാസ്റ്റിക് ചാക്കുകളിലായി കടത്താൻ ശ്രമിച്ച പാൻമസാല പിടിച്ചത്. വാഹനത്തിലുണ്ടായ പാലക്കാട് തത്തമംഗലത്തെ അബു താഹിർ (26), മുതലമടയിലെ അൻസാറുദ്ദീൻ (26) എന്നിവരെ നീലേശ്വരം എസ്‌ഐ, ബി. കൈലാസ് നാഥും സംഘവും അറസ്റ്റ് ചെയ്തത്. 12 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. പാലക്കാട്ടു നിന്നു മംഗളൂരുവിലേക്ക് ഇവ കടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനു രഹസ്യ സന്ദേശം ലഭിക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ
അബുബക്കർ കല്ലായി, സി.പ്രകാശൻ, മനു മണിയറ, ശ്രീജിത്ത് കയ്യൂർ, കെ.ദീപക്, ജിനേഷ് കുട്ടമത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ