വ്യാഴാഴ്‌ച, മാർച്ച് 21, 2019
കാഞ്ഞങ്ങാട്: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവതികള്‍ക്ക് പരിക്ക്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കാസര്‍കോട് നിന്നും കയറിയ നഴ്‌സുമാരാണ് പയ്യന്നൂരില്‍ സ്‌റ്റോപ്പില്ലായെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിടുന്ന സമയത്ത് ചാടിയിറങ്ങുകയായിരുന്നു. യുവതികളുടെ പരിക്ക് ഗുരുതരമല്ല. ഇരുവരും പയ്യന്നൂര്‍ സഭാ ഹോസ്പിറ്റലില്‍ നഴ്‌സുമാരാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ