വ്യാഴാഴ്‌ച, മാർച്ച് 21, 2019
കാഞ്ഞങ്ങാട്: മോഡി ഇനി അധികാരത്തില്‍ വന്നാല്‍ ഇനി ഒരു ലോക്‌സഭ തിരഞ്ഞെടുപ്പ് ഉണ്ടാകുകയില്ലായെന്ന്് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് തിര ഞ്ഞെടുപ്പ് കമ്മിറ്റി രുപീകരണ കണ്‍വന്‍ഷന്‍ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാധിപത്യത്തിനെതി രെയുള്ള വിധി യെഴുത്തായിരിക്കണം ഈ തിര ഞ്ഞെടുപ്പ്. ജനാധിപത്യത്തി ന്റെയും ഏകാധിപത്യത്തിന്റെയും ഏറ്റുമുട്ടലാണ് ഈ തിര ഞ്ഞെടുപ്പില്‍ നടക്കുന്നത്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരേ നാണയത്തി ന്റെ ഇരുവശങ്ങളാണ്.

ആക്രമ രാഷ്ട്രീയത്തിന്റെ ഭാഗമായി രണ്ട് യുവാക്കളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കാനും സമൂഹത്തിലെ പാവ പ്പെട്ടവര്‍ക്കും ദളിതര്‍ക്കും ഗുണം ലഭിക്കുന്നതിനും കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണ മെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. സി.എച്ച് പറഞ്ഞതു പോലെ ഇടതു ഭരണകാലത്ത് മനുഷ്യന്റെ തലക്കും തെങ്ങിന്റെ തലക്കും വിലയില്ലാത്ത അവസ്ഥയാണുള്ളത്. ബാഫഖി തങ്ങള്‍ മുമ്പ് പറഞ്ഞത് പോലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ഥിയായി കരുതി കോണ്‍്ഗ്രസിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ