അജ്മാൻ: സെലക്ടഡ് സെന്റർ ചിത്താരി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ പ്രീമിയർ ലീഗ് ആവേശോജ്ജ്വലമായി അജ്മാനിലെ സായിദ് ഗ്രൗണ്ടിൽ സമാപിച്ചു. പ്രവാസ ലോകത്തെ സെന്റർ ചിത്താരിക്കാരുടെ ഫുട്ബോൾ മേളക്കുപരി, ടൂർണമെന്റ് നാട്ടുകാരുടെ സ്നേഹ സംഗമമായി മാറി. യുവ കൂട്ടായ്മയായ ആക്ഷൻ ഗെയ്സാണ് നാലാമത്തെ എഡിഷനായ 2019 ഫുട്ബോൾ പ്രീമിയർ ലീഗ് സ്പോൺസർ ചെയ്തത്. നാല് ടീമുകളായി നടത്തിയ മത്സരത്തിൽ റെയിൻബോ വാരിയേഴ്സ് ജേതാക്കളായി. ഗ്രീൻ ആർമി എഫ്.സി രണ്ടാം സ്ഥാനക്കാരായി. നാടിന്റെ സാമൂഹ സാംസ്കാരിക കായിക മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു. പ്രവാസ ലോകത്തെ നാട്ടുകാരെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ