ശനിയാഴ്‌ച, മാർച്ച് 23, 2019
കാസർകോട്: ഈ വര്‍ഷം സംസ്ഥാന ഹജ് കമ്മറ്റി മുഖേന ഹജിനു പോകുവാന്‍ അപേക്ഷ നല്‍കി വെയ്റ്റിംഗ് ലിസ്റ്റിലുള്‍പ്പെട്ട 1 മുതല്‍ 630 വരെയുള്ളവര്‍ക്കു ഹജിനു  പോകാന്‍ അവസരം ലഭ്യമാണ്. ഇവര്‍  മുന്‍കൂര്‍ തുക 81,000 രൂപയും ഒന്നാം ബാലന്‍സ് സംഖ്യ 1,20,000 രൂപയും ചേര്‍ത്ത് 2,01,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ നിക്ഷേപിച്ച ഒറിജിനല്‍ രശീതി, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പിറക്  വശം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് ഒറിജിനല്‍ പാസ്‌പോര്‍ട്ട് എന്നിവ ഏപ്രില്‍ അഞ്ചിനകം സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ സമര്‍പ്പിക്കണം. നേരത്തെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് നല്‍കിയവര്‍ പണമടച്ച രശീതിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയച്ചാല്‍ മതി.അതെ സമയം നേരത്തെ അവസരം ലഭിച്ച് ഇതിനകം മുന്‍കൂര്‍ സംഖ്യ 81000 രൂപ അടച്ചവരും ഒന്നാം ബാലന്‍സ് സംഖ്യ 120000 രൂപ നിക്ഷേപിച്ചതിനുള്ള രശീതി സംസ്ഥാന ഹജ് ഓഫീസിലേക്ക് ഏപ്രില്‍   അഞ്ചിനകം അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ഏരിയയിലോ ഹജ് ട്രൈയിനര്‍മാരുമായോ ജില്ലാ ഹജ്ജ് ട്രെയിനര്‍ എന്‍.കെ.അമാനുല്ല (9446111188) യുമായോ ബന്ധപ്പെടണമെന്ന് മാസ്റ്റര്‍ ട്രൈയിനര്‍ എന്‍.പി.സൈനുദ്ദീന്‍ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ