ചൊവ്വാഴ്ച, മാർച്ച് 19, 2019

കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയങ്ങൾ അടിത്തട്ടിൽ എത്തിക്കുന്നതിന് വേണ്ടിയും വർത്തമാന കാല ഇന്ത്യൻ സാഹചര്യങ്ങളെ നേരിടുന്നതിന് വേണ്ടി സമുദായത്തിൽ ഇടപെടലുകൾ നടത്തുന്നതിന് വേണ്ടിയും അജാനൂർ പഞ്ചായത്ത് എസ് വൈ എസിന് പുതിയ കമ്മറ്റി നിലവിൽ വന്നു.    അബൂബക്കർ ചിത്താരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റംഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ്.സംസ്ഥാന ട്രഷറർ മെട്രോ മുഹമ്മദ്‌ ഹാജി, മുഹിയുദ്ധീൻ അസ്ഹരി, മുബാറക് ഹസൈനാർ ഹാജി, സലീം ബാരിക്കാട്  തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി അബൂബക്കർ ചിത്താരി (പ്രസിഡന്റ്‌), സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി, കുഞ്ഞി മുഹമ്മദ്‌ സി, ഇബ്രാഹിം സി. കെ.(വൈസ് പ്രസിഡന്റ്), മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് (ജനറൽ സെക്രട്ടറി), ശരീഫ് ഫ്രൂട്ട്, ഹമീദ് ചിത്താരി, അബ്ദുല്ല കൊളവയൽ, ഹാരിസ് സൗത്ത് ചിത്താരി (ജോയിന്റ് സെക്രട്ടറി), പാറക്കാട് മുഹമ്മദ്‌ ഹാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.  പ്രവർത്തന ഫണ്ട് ഉദ്ഘാടനം ഹസൻ യാഫ നിർവഹിച്ചു. സലാം പാലക്കി സ്വാഗതവും മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ