കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച് ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനും ഉയര്‍ന്ന അക്കാദമിക് യോഗ്യതകളിലൂടെ നല്ല ഒരു കരിയര്‍ രൂപപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിന് കളക്ടറേറ്റില്‍ കരിയര്‍ ഗൈഡന്‍സ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പ്രത്യേക താല്‍പര്യം എടുത്തതാണ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയില്‍ സ്‌കൂള്‍-കോളേജ് തലങ്ങളില്‍ കൊഴിഞ്ഞുപ്പോക്ക് കൂടുതലാണ്. കൂടാതെ ജില്ലയില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണവും കുറവാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപ്പോക്കിന്റെ പ്രധാന കാരണം പലരും അഭിരുചിക്കോ, ബൗദ്ധിക നിലവാരത്തിനെ അനുസരിച്ചല്ല കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ഇടയ്ക്ക് വച്ച് പഠനം ഉപേക്ഷിക്കേണ്ടിവരുന്നത.്ഇത് ഒരു പരിധി വരെ തടയാന്‍ ഗൈഡന്‍സ് സെല്‍ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
വ്യത്യസ്ത വിദ്യഭ്യാസ യോഗ്യതക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന കോഴ്‌സുകള്‍, രാജ്യത്തിന് അകത്തെയും പുറത്തെയും പ്രശസ്ത സ്ഥാപനങ്ങള്‍,തൊഴിലധിഷ്ഠിത കോഴ്‌സുകള്‍,സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴില്‍ സാധ്യതകള്‍,പഠനക്കാലയളവ്,പരിശീലന കാലയളവ്,പഠനചെലവ്, അപേക്ഷിക്കേണ്ട രീതി,സമയം,തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഗൈഡന്‍സ് സെല്ലില്‍ ലഭിക്കും.ഇതിനായി രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെ വിദഗ്ധരുടെ സേവനം ലഭിക്കും.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ