വേനല്‍ കടുത്തു: നീരുറവകള്‍ വറ്റിത്തുടങ്ങി
കാഞ്ഞങ്ങാട്: വേനല്‍ കടുക്കുകയും നീരുറവകള്‍ വറ്റി തുടങ്ങുകയും ചെയ്തതോടെ ഒരിറ്റ് ദാഹജലത്തിനായി പറവകള്‍ കൂട്ടത്തോടെ മടിയന്‍ വയലില്‍. ഇത്തവണ നേരത്തേ തന്നെ വയലുകള്‍ വരണ്ടു തുടങ്ങിയിരിക്കുന്നു. കാഞ്ഞങ്ങാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ശുഷ്‌കമായി കൊണ്ടിരിക്കുന്ന തണ്ണീര്‍തടങ്ങളും വറ്റിത്തുടങ്ങി. കാഞ്ഞങ്ങാട്, അജാനൂര്‍ ഭാഗങ്ങളിലെ കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി. പുല്ലൂര്‍ തോട്ടിലും, മടിയന്‍ തോടിലും , അരയി പുഴയിലും നീരുവ കുറഞ്ഞു. തണ്ണീര്‍ തടങ്ങള്‍ തേടി യെത്തുന്ന താമരകോഴികളും, വെള്ളരി കൊക്കുകളും, കിന്നരി കാക്കകളുടെയും എണ്ണത്തിലും വലിയ കുറവ് വന്നിരിക്കുന്നു. വറ്റുന്ന ജലാശയങ്ങളും, ഇടിയുന്ന കുന്നുകളും, നികത്തപ്പെട്ട വയലുകളും സ്ഥിരം കാഴചകളായിരിക്കുന്നു.ഇത് വേനലിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ