മുസ്​ലിം ലീഗ്​ വർഗീയ കക്ഷി -ബൃന്ദ കാരാട്ട്​

മുസ്​ലിം ലീഗ്​ വർഗീയ കക്ഷി -ബൃന്ദ കാരാട്ട്​

തിരുവനന്തപുരം: മുസ്​ലിം ലീഗ്​ വർഗീയ കക്ഷിയാണെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്​. മതവും രാഷ്​ട്രീയവും കൂട്ടിക്കുഴക്കുന്നതാണ് ലീഗിൻെറ അടിസ്ഥാന തത്വം. അത്തരത്തിലുള്ള പാർട്ടികളെ മതേതരമാണെന്ന്​ പറയാനാകില്ലെന്നും ബൃന്ദ കാരാട്ട്​ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്​ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

തീവ്ര വർഗീയ നിലപാടുള്ളവരുമായാണ്​ ലീഗിൻെറ കൂട്ട്​. അത്തരം ആളുകളുമായാണ്​ ലീഗ്​ കൂടിക്കാഴ്​ച നടത്തുന്നത്​. കോൺഗ്രസിന്​ പ്രധാനമായും കേരളത്തിലുള്ള ഒരു ഘടകകക്ഷി മുസ്​ലിം ലീഗാണ്​.

മുസ്​ലിം ലീഗി​േൻറത്​​ മതവും രാഷ്​ട്രീയവും കൂട്ടിക്കലർത്തുന്ന നിലപാടായതിനാൽ തന്നെ കോൺഗ്രസിൻെറ മതേതരത്വം പൊള്ളയാണെന്നും ബൃന്ദ ആരോപിച്ചു.

Post a Comment

0 Comments