മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ ധൈര്യമുണ്ടോ? കേരള സര്‍ക്കാരിനെ വെല്ലുവിളിച്ച് അമിത് ഷാ

മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ ധൈര്യമുണ്ടോ? കേരള സര്‍ക്കാരിനെ വെല്ലുവിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിനെ വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം തടയാന്‍ സുപ്രീം കോടതി വിധിയുണ്ടെന്നും അത് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നുമാണ് അമിത് ഷായുടെ ആരോപണം. എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

പ്രമുഖ ഇംഗ്ലീഷ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ ആരോപണം. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ മറവില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വിശ്വാസങ്ങള്‍ക്ക് മുറവിവേല്‍പ്പിക്കുകയാണ്. ശബരിമലയില്‍ അക്രമം അഴിച്ചുവിടുകയാണെന്നും അമിത് ഷാ ആരോപിച്ചു. ബി.ജെ.പി വിശ്വാസികള്‍ക്ക് ഒപ്പമാണ് നിലകൊണ്ടതെന്നും അമിത് ഷാ അവകാശപ്പെട്ടു.

മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട് ശബരിമലയില്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന ചോദ്യത്തോട് അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറപിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Post a Comment

0 Comments