നെഹ്‌റു കോളേജിൽ 'ഗുരുവന്ദനം' പരിപാടി നാളെ

നെഹ്‌റു കോളേജിൽ 'ഗുരുവന്ദനം' പരിപാടി നാളെ

കാഞ്ഞങ്ങാട്: നെഹ്റു കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നെഹ്റു കോളേജിൽ വച്ച് ഗുരു വന്ദനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കുന്നു. ദീർഘ കാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സാമ്പത്തിക ശാസത്ര വിഭാഗം തലവനും മുൻ കണ്ണൂർ സർവ്വകലാശാല റജിസ്ട്രാറുമായി പ്രവർത്തിച്ച ഡോ: എ. അശോകൻ സാറിനുള്ള യാത്രയയപ്പാണ് മുഖ്യ കാര്യപരിപാടി. ചടങ്ങിൽ മുമ്പ് സർവീസിൽ നിന്നും വിരമിച്ച ഇകണോമിക്സ് അധ്യാപകരായ ഡോ. വി. പി. രാഘവൻ, പ്രൊഫ: ഇ. അലിക്കുട്ടി, ഡോ: എ.സി. കുഞ്ഞിക്കണ്ണൻ നായർ, പ്രൊഫ: കെ.സി. രവീന്ദ്രൻ തുടങ്ങിയവരെ ആദരിക്കുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ ശ്രീ. വി.വി.രമേശൻ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ എക്കണോമിക്സ് അലുമ്നി പ്രസിഡന്റ് പ്രമോദ് പി നായർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പ്രൊഫസർ അനൂപ് സ്വാഗതവും ട്രഷറർ അബ്ദുല്ല മുട്ടുന്തല നന്ദിയും പറയും .ചടങ്ങിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Mob: 9496296413, 9447551352, 9744357842

Post a Comment

0 Comments