കോഴിക്കോട് വൻ സ്ഫോടക വസ്തു ശേഖരവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് വൻ സ്ഫോടക വസ്തു ശേഖരവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് : ജില്ലയിൽ വൻ സ്ഫോടക വസ്തു ശേഖരവുമായി രണ്ട് പേർ പിടിയിൽ. അരിക്കോട് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷ തടഞ്ഞു പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. 400 ജലാറ്റിൻ സ്റ്റിക്ക്, 150 കിലോ വെടിയുപ്പ്, 800 ഡിറ്റനേറ്റർ, 50 കെട്ട് വയർ എന്നിവയാണ് ഇതിൽ നിന്ന് പിടിച്ചെടുത്തത്. ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

Post a Comment

0 Comments