ജോത്സ്യന്മാരുടെ തിരഞ്ഞെടുപ്പ് പ്രവചനം പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

ജോത്സ്യന്മാരുടെ തിരഞ്ഞെടുപ്പ് പ്രവചനം പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്‍പ് ജോത്സ്യന്മാര്‍ ഫലം പ്രവചിക്കുന്നത് പ്രസിദ്ധീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തുന്നവര്‍, ജോതിഷികള്‍, പ്രവചനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള പ്രവചനങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആദ്യഘട്ട ലോകസഭാ തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഇത്തരത്തില്‍ നിര്‍ദ്ദേശവുമായി രംഗത്തുവന്നിരിക്കുന്നത്. പരസ്യ പ്രചരണം അവസാനിച്ച ശേഷം നിശബ്ദ പ്രചരണത്തിലാണ് ഇത്തരത്തില്‍ വിലക്ക് വരുന്നത്. ഏപ്രില്‍ 11 രാവിലെ മുതല്‍ മെയ് 19 വൈകിട്ട് വരെയാണ് ഈ നിരോധനമുണ്ടാവുക.

ജനാപ്രാതിനിധ്യ നിയമം 126 എയുടെ ലംഘനമാണ് എന്ന് കണ്ടാണ് ജോതിഷികളുടെ അടക്കമുള്ള പ്രവചനത്തിന് വിമര്‍ശിക്കാന്‍ കാരണമായത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. നിരോധനമുള്ള കാലയളവില്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലത്തെക്കുറിച്ചുള്ള പരിപാടികളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിക്കാനോ പര്‌സ്യപ്പെടുത്താനോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

0 Comments