ഉദുമ : വികസനത്തെ പറ്റി പറയാനില്ലാതെ മോദി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാക്ക് പാലേരി പറഞ്ഞു. സംഘ്പരിവാറിനെ പുറത്താക്കാൻ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കാസർകോട് പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഉദുമയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്വന്തം ഭരണത്തെ പോലും വിശ്വാസത്തിലെടുക്കാൻ ബി.ജെ.പി നേതാക്കൾക്ക് സാധിച്ചിട്ടില്ല അതുകൊണ്ട് തന്നെയാണ് നേതാക്കൾ വിഷം ചീറ്റി കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി കാസർകോട് പാർലമെന്റ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി.കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.സി. ഖമറുദ്ദീൻ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, ട്രഷറർ മഹ് മൂദ് പള്ളിപ്പുഴ, വൈസ് പ്രസിഡന്റുമാരായ കെ. രാമകൃഷ്ണൻ, സി.എച്ച് ബാലകൃഷ്ണൻ, കാസർകോട് പാർലമെന്റ് മണ്ഡലം കമ്മിറ്റി കൺവീനർ ചന്ദ്രൻ മാസ്റ്റർ, എഫ്. ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വെൽഫെയർ പാർട്ടി വനിതാ വിംഗ് ജില്ലാ കൺവീനർ സഫിയ സമീർ , പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് മജീദ് നരിക്കോടൻ , ഫ്രറ്റോണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ മുജാഹിദ്, വെൽഫെയർ പാർട്ടി ഉദുമ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ പ്രസംഗിച്ചു.
0 Comments