കാസർകോട്: മൂന്ന് പതിറ്റാണ്ട് കാലം അധികാരം കൈയാളിയ പശ്ചിമ ബംഗാളിൽ സി.പി.എം തകർന്നടിഞ്ഞത് അക്രമ രാഷ്ട്രീയം മൂലമാണെന്നും അതേ ഗതിയാണ് കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നതെന്ന് മുസ് ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ എസ് ഗഫാർ. അധികാരം ലഭിക്കുന്നതോടെ ഏകാധിപത്യം അടിച്ചേൽപിക്കുക എന്നത് സിപിഎമ്മിന്റെ ജനിതക തകരാറാണ്. തൊഴിലാളി സ്നേഹം പുലമ്പുന്ന സി.പിഎം അടിസ്ഥാന വർഗത്തിൽ പെട്ട
രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകളെ കൂടിയാണ് കൊലപ്പെടുത്തിയത്.
വർഗീയ ,രാഷ്ട്രീയ ഫാസിസങ്ങൾക്കെതിരെ വിധിയെഴുതാനുള്ള അവസരമായി ലോക്സഭ തിരഞ്ഞെടുപ്പിനെ കേരള ജനത കാണുമെന്നും
സി.പിഎമ്മിനെ കാത്തിരിക്കുന്നത് ചരിത്രപരമായ തിരിച്ചടി ആണെന്നും അദ്ദേഹം പറഞ്ഞു.
പെരിയ കല്ലിയോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ പുതിയ വസതിയിൽ ഗൃഹപ്രവേശ ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിനൊപ്പം സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷിബു മീരാൻ, സി.എൽ റഷീദ് ഹാജി, യൂത്ത് ലീഗ് ജില്ലാ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ടി. ഡി കബീർ എന്നിവരും കൂടെയുണ്ടായിരുന്നു. വീട്ടിലെത്തിയ നേതാക്കൾ കൃപേഷിന്റെ അഛൻ കൃഷ്ണൻ, മാതാവ് ബാലാമണി സഹോദരിമാരായ കൃപ, കൃഷ്ണ പ്രിയ, ശരത് ലാലിന്റെ സഹോദരി അമൃത എന്നിവരെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
0 Comments