കാസര്‍കോട്: 'എന്റെ വോട്ട് എന്റെ അവകാശം' എന്ന ക്യാമ്പെയിന്റെ ഭാഗമായി ഇന്ന്(17) വൈകീട്ട് അഞ്ചിന് ജില്ലാഭരണകൂടത്തിന്റെയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന വോട്ടോട്ടം ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു ഫ്ളാഗ ്ഓഫ് ചെയ്യും. പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വോട്ടോട്ടം കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് അവസാനിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനത്തെ ബോധവത്കരിക്കാന്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ സ്വിപ്പിന്റെ ഭാഗമായി ഇതിനകം നടത്തിയിട്ടുണ്ട്. സ്വീപ്പിന്റെ ഭാഗമായി നടക്കുന്ന അവസാനത്തെ വോട്ടിങ്് ബോധവത്കരണ പരിപാടികൂടിയാണ് വോട്ടോട്ടം. ലോക്സഭാ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ എസ് ഗണേഷ് , സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍ , പ്രമുഖ സാഹിത്യകാരന്‍മാരായ പ്രൊഫസര്‍ എം എ റഹ്മാന്‍,ജി ബി വത്സന്‍, ഡോ സന്തോഷ് പനയാല്‍,സംസ്‌കാരിക പ്രവര്‍ത്തകരായ ഉമേഷ് സാലിയന്‍,വി വി പ്രഭാകരന്‍ തുടങ്ങിയവര്‍ വോട്ടോട്ടത്തില്‍ പങ്കെടുക്കും. എന്‍എസ്എസ് വളണ്ടിയന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
0 Comments