വ്യാഴാഴ്‌ച, മേയ് 09, 2019
ബക്കളം: തളിപ്പറമ്പ് ബക്കളത്ത് മുസ്‌ലിം ലീഗ് ഓഫിസിനു നേരെ വീണ്ടും ബോംബേറ്. മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിനു നേരെയാണ് ഇന്നലെ അര്‍ധരാത്രി വീണ്ടും ആക്രമണമുണ്ടായത്. ബോംബേറില്‍ കെട്ടിടത്തിന്റെ ഷട്ടറിനും മേല്‍ക്കൂരയ്ക്കും കേടുപാട് സംഭവിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അന്നും ഓഫീസിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ലീഗ് അനുഭാവിയുടെ കടയ്ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ചെഗുവേര ക്ലബ്ബിനു നേരെയും ആക്രമണം നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ