നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ; ജില്ലയില്‍ സംഘര്‍ഷ സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം
കാസര്‍കോട് : നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏല്‍ക്കുന്ന 30ന് ജില്ലയില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ജാഗ്രതയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. രാത്രി കാലങ്ങളിലെ പൊലീസ് പട്രോളിംഗ് ശക്തമാക്കാനും നിര്‍ദ്ദേശമുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ബേക്കല്‍, അമ്പലത്തറ, ഹൊസ്ദുര്‍ഗ്, ചന്തേര, വിദ്യാനഗര്‍, ബദിയഡുക്ക എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് ചെറുതും വലുതുമായ അക്രമങ്ങള്‍ ഉണ്ടായത്. ഇതില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കളനാട്ട് തിങ്കളാഴ്ച രാവിലെയും സംഘര്‍ഷമുണ്ടായി. റംസാന്‍ നോമ്പ് അനുഷ്ഠിക്കുന്ന സമയത്തും അക്രമസംഭവങ്ങളുണ്ടായത് വലിയ സംഘര്‍ഷത്തിലേക്കുള്ള സൂചനയെന്ന നിലയിലാണ് അധികൃതര്‍. സംഘര്‍ഷങ്ങളെ ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ അതു വലിയ സംഘര്‍ഷത്തിലേക്കു നീങ്ങാന്‍ ഇടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രയുടെ ഭാഗമായി മുന്‍കാലങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ